കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ യാത്ര നടന്നിട്ടില്ല.ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസു കൾ പുനരാരംഭിക്കാനും തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.