BJP ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭരണഘടനാ സംരക്ഷണ റാലി നടത്താൻ കോൺഗ്രസ്

ഭരണഘടനാ സംരക്ഷണ റാലി നടത്താനൊരുങ്ങി കോൺഗ്രസ്. ഏപ്രിൽ 25 മുതൽ 30 വരെ ഭരണഘടനാ സംരക്ഷണ റാലി നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. മെയ് മൂന്നു മുതൽ 10 വരെ ജില്ലാതലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടത്തും.മെയ് 11 മുതൽ 17 വരെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും റാലി നടത്തും. മെയ് 11 നും 17 നും ഇടയിൽ നിയോജക മണ്ഡലങ്ങളിൽ ഭരണഘടന സംരക്ഷണ റാലി നടക്കും. മെയ് 25 നും 30 നും ഇടയിൽ വീടുകൾ തോറും പ്രചാരണം നടത്തും.ഇഡിയുടെ ദുരുപയോഗം സംബന്ധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് വാർത്താസമ്മേളനങ്ങൾ സംഘടിപ്പിക്കും. കോൺഗ്രസ് ഭയപ്പെടില്ല. ബിജെപി ഇ.ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ജാതി സെൻസസ് അനിവാര്യം. മെയ് 21 നും 23 യും ഇടയിൽ രാജ്യത്ത് 40 ഇടങ്ങളിൽ ഇഡി നടപടിക്ക് എതിരെ വാർത്ത സമ്മേളനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ഗുജറാത്തിൽ അടുത്ത മാസം പുതിയ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കുമെന്ന് ജയറാം രമേശ് പറഞ്ഞു. അതിനായി നടപടികൾ ആരംഭിച്ചു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഈ മാസം 25 നും 30 നും ഇടയിൽ ഭരണഘടന സംരക്ഷണ റാലി നടത്തും.രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ ബിജെപി നുണപ്രചരണം നടത്തുന്നു. നാഷണൽ ഹെറാൾഡ് കേസ് നിയമപരമായ പ്രശ്നമല്ല, പിന്നിലുള്ളത് രാഷ്ട്രീയം. അഹമ്മദാബാദിലെ സമ്മേളന തീരുമാനങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്നാണ് ഇന്ന് ചർച്ച ചെയ്തത്.ബിജെപിയുടേത് യഥാർത്ഥ രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം. ഭരണഘടന സുപ്രീംകോടതിക്ക് നൽകിയ അധികാരങ്ങൾ ദുർബലപ്പെടുത്താൻ ഉള്ള ശ്രമമാണ് നടക്കുന്നത്. ഉപരാഷ്ട്രപതിയും മന്ത്രിമാരും ബിജെപി എംപിമാരും സുപ്രീംകോടതിക്കെതിരെ പരാമർശങ്ങൾ നടത്തുന്നു.നാഷ്ണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കും. സുപ്രീംകോടതിയെ സമീപിക്കണമോ എന്ന് അപ്പോൾ നോക്കം. നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രത്തിന്റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ഉള്ള എല്ലാ വിഷയങ്ങളും ഭരണഘടന സംരക്ഷണ റാലിയിൽ വരും.നാഷ്ണൽ ഹെറാൾഡ് അടക്കം.നാഷണൽ ഹെറാൾഡ് ആരോപണങ്ങൾ വ്യാജം. നടക്കുന്നത് നിയമ പോരാട്ടമല്ല രാഷ്ട്രീയ പോരാട്ടം. സത്യവും അസത്യവും തമ്മിൽ പോരാട്ടമാണ് നടക്കുന്നത്. സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ മറച്ചുവയ്ക്കാനുള്ള ബിജെപിയുടെ നീക്കം ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു..എല്ലാ സംസ്ഥാനങ്ങളിലും എന്നതുപോലെ ജില്ലകളിലും രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കും. ഓർഗനൈസറിലെ ലേഖനത്തിന് പിന്നാലെ കേരളത്തിൽ ക്രിസ്ത്യൻ പള്ളികളെയും ബിജെപി ലക്ഷ്യം വയ്ക്കുന്നു. എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വയ്ക്കുകയാണ്.ജില്ല അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയുള്ള കേരള മോഡൽ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കും. ഡിസിസി അധ്യക്ഷമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. മത്സരിക്കുന്നത് വിലക്കിയിട്ടില്ല. മുകുൾ വാസ്നിക് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ നിർദേശം ഉണ്ടായിരുന്നെങ്കിലും തിരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...