ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 52 ആയി

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 52 ആയി.പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ടൂർണമെന്റിന്റെ ഫൈനൽ മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു അപകടം.മഴയിൽ താൽക്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞതാണ് അപകട കാരണമെന്നാണ് നിഗമനം. മത്സരത്തിന് മുമ്പായി മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിർമിച്ച താത്കാലിക ഗാലറിയുടെ കാലുകൾ മണ്ണിൽ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു.നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്. പരിക്കേറ്റവരിൽ 45 പേർ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേർ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചു പേർ കോതമംഗലം സെന്റ് ജോസഫ്‌സ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

Leave a Reply

spot_img

Related articles

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...