നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ. രണ്ട് ഗോളിനാണ് കരുത്തരായ ഈസ്റ്റ് ബംഗാളിനെ ബ്ലാസ്‌റ്റേഴ്‌സ് തോൽപ്പിച്ചത്.സ്‌പാനിഷ് പരിശീലകൻ ദവീദ് കറ്റാലയ്‌ക്ക് കീഴിൽ ആദ്യ കളിക്കിറങ്ങിയ മഞ്ഞപ്പട മിന്നും ജയത്തോടെ അദ്ദേഹത്തിന് കീഴിലെ പ്രയാണം തുടങ്ങി.ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനൽറ്റിയിലൂടെ ഹെസ്യൂസ് ഹിമിനെസും (40-ാം മിനിറ്റ്), നോഹ സദോയിയുമാണ് (64) ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകൾ നേടിയത്. ഏപ്രിൽ 26 ന് നടക്കുന്ന ക്വാർട്ടറിൽ ഐ എസ് എൽ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.