അന്തരിച്ച പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കലിന്റെ (77) സംസ്കാരം ഇന്നു നടക്കും. രാവിലെ എട്ടിനു മൃതദേഹം കോട്ടയം മാങ്ങാനത്തെ കളരിക്കൽ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്കു രണ്ടിനു വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇന്ത്യയിൽ ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ട ഹൃദ്രോഗവിദഗ്ധനായ ഡോ. മാത്യു സാമുവൽ കളരിക്കൽ വെള്ളിയാഴ്ച രാവിലെ ചെന്നൈയിലാണ് അന്തരിച്ചത്.