ഹൈക്കോടതി ജഡ്ജി നിയമനത്തിനായി സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെയും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തു.ആദ്യമായാണ് രണ്ടു വനിതകളെ മാത്രം ഉൾപ്പെടുത്തി കൊളീജിയം ശുപാർശ ചെയ്യുന്നത്.ഇനി സുപ്രീം കോടതി കൊളീജിയമാണ് ശുപാർശ കേന്ദ്ര സർക്കാരിന് നൽകേണ്ടത്.മൂന്ന് വനിത ജഡ്ജിമാർ ഉൾപ്പെടെ 44 ജഡ്ജിമാരാണ് ഇപ്പോൾ കേരള ഹൈക്കോടതിയിലുള്ളത്.