പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കാനം രാജേന്ദ്രന്റെ പേരിലുള്ള ഹാളിലാണ് 24നും 25നും ദേശീയ കൗൺസിൽ ചേരുക. 23ന് ആണു നിർവാഹക സമിതി യോഗം. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ നാളെ തിരുവനന്തപുരത്തെത്തും. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു പാർട്ടിയുടെ ദേശീയ കൗൺസിൽ കേരളത്തിൽ ചേരുന്നത്.