സിപിഎം സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എകെജിയുടെ പ്രതിമയും അനാഛാദനം ചെയ്തു. ഉദ്ഘാടനത്തിന് മുന്‍പ് മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള എകെജി സെന്ററില്‍ പതാക ഉയര്‍ത്തി.സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി അടക്കമുള്ള നേതാക്കളെയും നൂറ് കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും സാക്ഷി നിര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമിതിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നാട മുറിച്ച് പുതിയ മന്ദിരത്തിലേക്ക് പ്രവേശിച്ചു.ഉദ്ഘാടനത്തിന് മുന്നോടിയായി പുതിയ മന്ദിരത്തിന് മുന്നില്‍ മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ ഇടത്പക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നിലവിലുള്ള സംസ്ഥാന സമിതി ഓഫീസിന് എതിര്‍ വശത്തുള്ള എന്‍.എസ് വാര്യര്‍ റോഡിലാണ് പുതിയ ആസ്ഥാന മന്ദിരം. ഒന്‍പത് നിലകളില്‍ 60,000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം.