പഹൽഗാമിൽ നടന്നത് 140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമണം, പിന്നിലുള്ളവരെ വെറുതെ വിടില്ല; പ്രധാനമന്ത്രി

പെഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ഒപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി ബിഹാറില്‍ പറഞ്ഞു.’രാജ്യത്തിന്റെ വികാരം മനസ്സിലാക്കുന്നു.ഇന്ത്യ കൃത്യമായി മറുപടി നൽകും.ഭീകരവാദികളെ ശിക്ഷിക്കും. മാനുഷിക വികാരത്തെ മനസ്സിലാക്കുന്നു ഭീകരവാദികളെ വെറുതെ വിടില്ലെന്നും, ഭീകരവാദികൾക്ക് പ്രതീക്ഷിക്കാനാകാത്ത ശിക്ഷ നൽകുമെന്നും മോദി പറഞ്ഞു.140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമമാണ് നടന്നത്. അതിന് ഇന്ത്യ പകരം ചോദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, പാകിസ്താനെതിരായ നയതന്ത്ര നടപടികൾ വീണ്ടും കടുപ്പിച്ച് ഇന്ത്യ. ഡൽഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ സുരക്ഷ പിൻവലിച്ചു.പാകിസ്താന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടുകളും ഇന്ത്യയിൽ മരവിപ്പിച്ചു.ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാനാണ് ഇന്ത്യയുടെ തീരുമാനം. അതിന്റെ ഭാഗമായാണ് രാവിലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കകമ്മീഷനിന് മുന്നിലെ സുരക്ഷ പിൻവലിച്ചത്. പുറത്തുവച്ചിരുന്ന പൊലീസ് ബാരിക്കേറ്റുകളും നീക്കം ചെയ്തു.

Leave a Reply

spot_img

Related articles

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം

കേരളത്തില്‍ നിന്ന് സാധനങ്ങളുമായി പോയ ലോറിക്ക് നേരെ മഹാരാഷ്ട്രയില്‍ ക്രിമിനല്‍ സംഘത്തിന്റെ അക്രമം.യാതൊരു പ്രകോപനവുമില്ലാതെ ലോറി തടഞ്ഞുനിർത്തിയ സായുധ സംഘം ഡ്രൈവർക്കും സഹായിക്കും നേരെ...

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍

സിബിഎസ്‌ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകള്‍.ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു.മാർക്ക് കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു...

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...