അടുത്ത മാസത്തെ പെൻഷനൊപ്പം നിലവിലെ മൂന്നു മാസത്തെ കുടിശികയില്‍ നിന്ന് ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ നല്‍കും. മേയ് മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാൻ നിർദേശം നല്‍കിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ഗുണഭോക്താവിന് 3200 രൂപ വീതം ലഭിക്കും.