നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം

നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം.ഛത്തീസ്ഗഡിലെ ജാഷ്പുര്‍ ജില്ലയില്‍പ്പെട്ട കുങ്കുരി ഹോളി ക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലും കോട്ടയം സ്വദേശിനിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനാണു മുൻകൂർ ജാമ്യം ലഭിച്ചത്.മതപരിവർത്തനം നടത്താൻ സിസ്റ്റർ നിർബന്ധിച്ചുവെന്ന മൂന്നാം വർഷ ജനറല്‍ നഴ്സിംഗ് വിദ്യാർഥിനിയുടെ പരാതിയിലാണ് കന്യാസ്ത്രീക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.കഴിഞ്ഞ ആറിനാണ് കന്യാസ്ത്രീക്കെതിരേ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. പ്രാദേശിക കോടതി 11ന് ജാമ്യാപേക്ഷ തള്ളി. ഇതോടെ ‌കന്യാസ്ത്രീയെ ഏതുസമയവും അറസ്റ്റ് ചെയ്തേക്കാമെന്ന ഭീതി ഉടലെടുത്തിരുന്നു. ഇതിനിടെയാണ് ആശ്വാസമായി ഹൈക്കോടതിയില്‍നിന്ന് മുൻകൂർ ജാമ്യം ലഭിച്ചത്.പ്രാക്‌ടിക്കല്‍-തിയറി ക്ലാസുകള്‍ക്ക് വിദ്യാർഥിനി കോളജില്‍ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സിസ്റ്റർ ബിൻസി വിദ്യാർഥിനിയെയും വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷയെഴുതാൻ കഴിയൂ എന്ന് അറിയിച്ചിരുന്നു. 32 ശതമാനം ഹാജർ മാത്രമായിരുന്നു വിദ്യാർഥിനിക്ക് ഉണ്ടായിരുന്നത്.വിദ്യാർഥിനിയെ തിയറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും ഹാജരില്ലാതെ പ്രാക്‌ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് കോളജ് അറിയിച്ചു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി ജില്ലാ കളക്‌ടർക്കു പരാതി നല്‍കിയത്.കന്യാസ്ത്രീക്കെതിരേ കേസെടുത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ കോളജിനുമുന്നില്‍ ദിവസങ്ങളോളം പ്രതിഷേധിക്കുകയും ചെയ്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....