ഏപ്രില്‍ 25, 26 തീയതികളില്‍ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാൻ സിറ്റി സന്ദർശിക്കുകയും ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയും ഇന്ത്യയിലെ സർക്കാരിനും ജനങ്ങള്‍ക്കും വേണ്ടി അനുശോചനം അറിയിക്കുകയും ചെയ്യും.’- വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ കാരുണ്യത്തിന്‍റെയും വിനയത്തിന്‍റെയും ആത്മീയ ധൈര്യത്തിന്‍റെയും ദീപസ്തംഭമായി ഫ്രാൻസിസ് മാർപാപ്പയെ ഓർമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.വെള്ളിയാഴ്ച വത്തിക്കാൻ സിറ്റിയിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ രാഷ്ട്രപതി, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.