പാവങ്ങളുടെ ഡോക്ടർ എന്ന പേരിൽ സാധാരണക്കാരുടെ മനസിൽ ഇടംപിടിച്ച പൈക പുതിയിടം ഹോസ്പിറ്റൽ ഉടമ ഡോക്ടർ ജോർജ് മാത്യു പുതിയിടം അന്തരിച്ചു.ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു . സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ കാലത്തും മിതമായ ഫീസ് മാത്രം ഈടാക്കി മികച്ച ചികിത്സ നൽകുന്നതിൽ എക്കാലവും പ്രതിജ്ഞാബദ്ധമായിരുന്നു ഡോക്ടർ ജോർജ് മാത്യുവും ഇദ്ദേഹത്തിൻ്റെ പുതിയിടം ഹോസ്പിറ്റലും.രോഗികളുമായി വ്യക്തി ബന്ധം കാത്തു സൂക്ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.ഒട്ടേറെ പേർക്ക് സൗജന്യ ചികിത്സയും ഇദ്ദേഹം ലഭ്യമാക്കിയിരുന്നു. വോളിബോൾ താരമായിരുന്ന ഇദ്ദേഹം ജിമ്മി ജോർജിനോടൊപ്പം വരെ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.