ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തൊഴിൽ വകുപ്പ്

തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വകുപ്പ് നടപടി തുടങ്ങി. ഇതിനായി രൂപീകരിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാർഡു നൽകുന്ന നടപടി അന്തിമഘട്ടത്തിലാണ്. എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്‌ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ് ലോഡ് ചെയ്യേണ്ടതുമാണ്.. ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങികിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും വിവരങ്ങൾ അപ്്‌ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്,ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ,മൊബൈൽ നമ്പർ, അതത് ക്ഷേമനിധി ബോർഡുകൾ നിഷ്‌കർഷിക്കുന്ന മറ്റു രേഖകൾ സഹിതമായിരിക്കണം അപ്‌ഡേഷൻ നടത്തേണ്ടത്. ജൂലൈ 31വരെയാണ് അപ്‌ഡേഷന് അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ ആ തുക അടക്കേണ്ടതാണെന്നും ലേബർ കമ്മിഷണർ അറിയിച്ചു.

Leave a Reply

spot_img

Related articles

വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാർക്ക് കൂട്ട സ്ഥലംമാറ്റം

സംസ്ഥാനത്തെ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഒരുമിച്ച് സ്ഥലംമാറ്റി. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളില്‍ പുതിയ സ്ഥലത്ത് ചുമതലയേല്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍...

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയിൽ ദുരൂഹതയില്ല; പൊട്ടിയത് പടക്കമാണെന്ന് പൊലീസ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെപൊട്ടിത്തെറിയിൽ ദുരൂഹതയില്ല.പൊട്ടിയത് പടക്കമാണെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാരായ മൂന്നു യുവാക്കളാണ് ശോഭാ സുരേന്ദ്രൻ്റെ വീടിന്...

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയായ ചെന്നൈ സ്വദേശി...

കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ 5.5 കിലോ ഹൈബ്രിഡ് കഞ്ചാവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രിവന്റീവ് പിടികൂടി. രാജ്യാന്തര വിപണിയിൽ 5.5 കോടി രൂപ വിലവരുന്ന ഹൈബ്രിഡ്...