പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവ് മെയ് ഏഴു മുതല്‍

വോട്ടവകാശമുള്ള 135 കർദിനാൾമാർ പങ്കെടുക്കും.വത്തിക്കാനില്‍ ചേർന്ന കർദിനാള്‍മാരുടെ യോഗത്തിലാണ് തീരുമാനം.വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പലില്‍[നാമൻ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാൻസിസ് മാർപാപ്പയുടെ പിന്ഗാമിയാകും. നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നത് വരെ കോണ്‍ക്ലേവ് തുടരും. ഒരു വോട്ടെടുപ്പ് പൂർണ്ണമാകുമ്ബോള്‍ ആ ബാലറ്റുകള്‍ കത്തിക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക ഉയരും. രഹസ്യയോഗമായതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് വീക്ഷിക്കുന്നവർക്കുള്ള സന്ദേശമായി തെരഞ്ഞെടുപ്പ് തുടരും എന്ന സന്ദേശമാണിത്.ബാലറ്റുകള്‍ക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സല്‍ഫർ എന്നിവ കത്തിക്കുമ്ബോഴാണ് കറുത്ത പുക ഉയരുന്നത്. ഭൂരിപക്ഷം ലഭിച്ചാല്‍ ചിമ്മിനിയില്‍ കൂടി വെളുത്ത പുക ഉയരും. പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കള്‍ ചേർക്കുമ്ബോഴാണ് വെളുത്ത പുക വരുന്നത്. തിരഞ്ഞെടുപ്പ് പൂർണ്ണമായ നടപടികള്‍ക്ക് വേണ്ടി പ്രഖ്യാപിക്കും.കോണ്‍ക്ലേവിൻ മുന്നോടിയായി സിസ്റ്റൈൻ ചാപ്പല്‍ അടച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ നിയമപ്രകാരം ആദ്യ ദിവസത്തെ ദുഃഖാചരണത്തിന് ശേഷമാണ് പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നത്. അത് പ്രകാരമാണ് മേയ് ഏഴിന് കോണ്‍ക്ലേവ് തീരുമാനിച്ചത്.പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മെയ് 7 ന് ആരംഭിക്കും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....