സർവീസ് തലപ്പത്ത് കൂട്ട വിരമിക്കൽ

വിവിധ വകുപ്പുകളുടെ തലവന്മാരായ ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനംവകുപ്പ് മേധാവി ഗംഗാ സിംഗ്, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ, ഫുട്ബോൾ താരവും പോലീസ് ഡെപ്യൂട്ടി കമാൻഡറുമായി ഐ.എം വിജയൻ എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ശാരദാ മുരളീധരൻ. വന്യജീവി സംഘർഷം രൂക്ഷമായിരിക്കുന്നതിനിടെ വനം വകുപ്പ് തലപ്പത്തിരുന്ന ആളാണ് ഗംഗാസിംഗ്. കെ. പത്മകുമാർ ഒഴിയുമ്പോൾ മനോജ് എബ്രഹാമിനെ ഫയർഫോഴ്സ് മേധാവി സ്ഥാനത്ത് സർക്കാർ നിയമിച്ചിട്ടുണ്ട്. ബിജു പ്രഭാകർ വിരമിക്കുമ്പോൾ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തേക്ക് പുതിയ ആളെ സർക്കാരിന് നിയമിക്കേണ്ടിവരും. ഇന്നലെ ഐ.എം വിജയന് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന്...

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ്‌ അഷ്‌റഫിന്റെ മൃതദേഹം സംസ്കരിച്ചു. മലപ്പുറം പറപ്പൂരിലായിരുന്നു സംസ്കാരം. കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിക്കറ്റ് കളിക്കിടെയുണ്ടായ...

ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാര്‍ത്ഥിയുടെ...

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്,...