‘വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കൽ; LDF സർക്കാരിൻ്റ നിശ്ചയദാർഢ്യം’; മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെയും ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാണ് വിഴിഞ്ഞം പദ്ധതി. എൽഡിഎഫ് സർക്കാരിൻ്റ നിശ്ചയ ദാർഢ്യത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നത്.രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം. ട്രയൽറൺ കാലത്ത് തന്നെ 272 കപ്പലുകൾ എത്തി. 5.5 ലക്ഷം കണ്ടെയ്നർ 3 മാസക്കാലത്ത് കൈകാര്യം ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോകത്തിൻ്റെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ജേഡ് സർവീസിൽ വിഴിഞ്ഞം ഉൾപ്പെട്ടു. ട്രയൽ റൺ കാലത്ത് തന്നെ ഈ നേട്ടം കൈവരിക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞത്തെത്തി നിർമാണ പുരോഗതിയും കമ്മിഷനിങ്ങിനുള്ള തയാറെടുപ്പു നേരിട്ട് വിലയിരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ 60 ശതമാനം നിക്ഷേപം നടത്തുന്ന സർക്കാരിന് അധികാരമോ ലാഭവിഹിതമോ ഇല്ലാത്ത കരാറാണ് നേരത്തെ ഉണ്ടാക്കിയത്. എന്നാൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ സപ്ലിമെൻ്ററി കൺസഷൻ കരാറിന്റെ പ്രസക്തിയും മുഖ്യമന്ത്രി പറഞ്ഞു. ഈ കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും. മുൻകരാറിൽ 15 കൊല്ലം കഴിഞ്ഞാണ് വരുമാനം ലഭിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നത്.2045ൽ തീർക്കാൻ നിശ്ചയിച്ച തുറമുഖം 2028ൽ തന്നെ പൂർത്തിയാക്കാൻ സപ്ലിമെൻ്ററി കരാറിലൂടെ കഴിഞ്ഞു. തുറമുഖം പൂർണ തോതിൽ എത്തുന്നതോടെ സംസ്ഥാനത്ത് വ്യവസായ വാണിജ്യ വളർച്ച ഉണ്ടാകും. സാമ്പത്തിക വളർച്ചക്ക് ഇത് സഹായമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൽ 758 പേർക്ക് തൊഴിൽ ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

വയനാട്ടിൽ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ . ആൻഡ് റിസർച്ച് അനുവദിക്കണം – പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി...

രാജ്യത്തു പൊതു സെൻസസിന് ഒപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനം

കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾ നടത്തിയതു ജാതി സർവേയാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ജാതി...

മേയ് മാസത്തിലും കൂടുതൽ മഴ സാധ്യത;വേനൽ മഴയിൽ മുന്നിൽ പത്തനംതിട്ട, കോട്ടയം ജില്ലകൾ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം അടുത്ത മാസത്തിലും കേരളത്തിൽ പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. മേയ് മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട...

പഹല്‍ഗാം ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ‘കശ്മീരിലെ ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കണം

ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമിലെ ഭീകരാക്രമണം...