മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നാളെ

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നാളെ സ്വീകരണം നൽകും. കോട്ടയം ഭദ്രാസനത്തിലെ വിവിധ പള്ളികളുടെ സഹകരണത്തോടെയാണ് സ്വീകരണമൊരുക്കുന്നത്.വൈകുന്നേരം നാലിന് കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽനിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായെ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ കെ.കെ. റോഡ് വഴി മണർകാട് കവലയിൽ എത്തിച്ചേരും. തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായെ തുറന്ന വാഹനത്തിൽ മണർകാട് പള്ളിയിലേക്ക് എതിരേൽക്കും. പള്ളിയിലെത്തിയ ശേഷം സന്ധ്യാപ്രാർഥനയും തുടർന്ന് സ്വീകരണ സമ്മേളനവും നടക്കും. കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന അനുമോദന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പാർപ്പിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനകർമം ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവാ നിർവഹിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണവും മൈലാപ്പുർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും.ചാണ്ടി ഉമ്മൻ എംഎൽഎ, കത്തീഡ്രൽ സഹവികാരി ഫാ. ലിറ്റു റ്റി ജേക്കബ് തണ്ടാശ്ശേരിയിൽ കത്തീഡ്രൽ ട്രസ്റ്റി ബെന്നി ടി. ചെറിയാൻ എന്നിവർ പ്രസംഗിക്കും. ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് കത്തീഡ്രലിൻ്റെ ഉപഹാരം ഭാരവാഹികൾ സമർപ്പിക്കും.

Leave a Reply

spot_img

Related articles

വയനാട്ടിൽ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ . ആൻഡ് റിസർച്ച് അനുവദിക്കണം – പ്രിയങ്ക ഗാന്ധി എംപി

വയനാട്ടിലെ ആരോഗ്യരംഗം ശക്തിപ്പെടുത്താൻ എയിംസ് അല്ലെങ്കിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വയനാട്ടിൽ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി...

രാജ്യത്തു പൊതു സെൻസസിന് ഒപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനം

കേന്ദ്ര മന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാർത്താസമ്മേളനത്തിൽ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങൾ നടത്തിയതു ജാതി സർവേയാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു. ജാതി...

മേയ് മാസത്തിലും കൂടുതൽ മഴ സാധ്യത;വേനൽ മഴയിൽ മുന്നിൽ പത്തനംതിട്ട, കോട്ടയം ജില്ലകൾ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം അടുത്ത മാസത്തിലും കേരളത്തിൽ പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. മേയ് മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട...

പഹല്‍ഗാം ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി; ‘കശ്മീരിലെ ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കണം

ഭൂമിയിലെ സ്വര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാമിലെ ഭീകരാക്രമണം...