കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം അടുത്ത മാസത്തിലും കേരളത്തിൽ പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. മേയ് മാസത്തിൽ കേരളത്തിൽ ലഭിക്കേണ്ട ശരാശരി മഴ 219 മില്ലി മീറ്ററാണ്. പകൽ ഉയർന്ന താപനില സാധാരണ നിലയിൽ അനുഭവപ്പെടാൻ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.മാർച്ച് ഒന്നിന് ആരംഭിച്ച വേനൽമഴ സീസണിൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 192 മിമീ മഴ ലഭിച്ചു. ലഭിക്കേതിനേക്കാൾ 52 മിമീ മഴ അധികം ലഭിച്ചു. 37% കൂടുതൽ.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചത് 53 മമീ മാത്രം (63% കുറവ്).349.9 മഴ ലഭിച്ച പത്തനംതിട്ട, കോട്ടയം ( 348.2മിമീ) ജില്ലകളിലാണ് കൂടുതൽ വേനൽ മഴ ലഭിച്ചത്. കുറവ് കാസർകോട് (69.3മിമീ) ജില്ലയിലും. ഇടുക്കി ഒഴികെയുള്ള ( 4% കുറവ്) എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. acv newsഏപ്രിൽ മാസത്തിൽ 20% അധിക മഴ ലഭിച്ചു.ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ട 106 മിമീ മഴ. ഇത്തവണ ലഭിച്ചത് 126.4 മിമീ. കൂടുതൽ ലഭിച്ചത് പത്തനംതിട്ട (241മിമീ), കോട്ടയം ( 227മിമീ) ജില്ലകളിൽ തന്നെ. *കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ച മഴ* (മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെ)ബ്രാക്കറ്റിൽ ലഭിക്കേണ്ട മഴകാസർകോട്: 69.3 മിമീ (59.0 മിമീ)കണ്ണൂർ : 141.0 (63.9)വയനാട്: 154.1 (104.3)കോഴിക്കോട് : 142.5 (98.7)മലപ്പുറം: 145.9 (111.7)തൃശൂർ: 148.8 (100.6)എറണാകുളം: 170.3 (149.4)ഇടുക്കി: 189.4 (198.3)കോട്ടയം: 348.2 (189.5)ആലപ്പുഴ: 194.4 (172.8)പത്തനംതിട്ട : 349.9 (252.0)കൊല്ലം: 272.4 (196.6)തിരുവനന്തപുരം: 260.1 (162.9)