അപ്രതീക്ഷിത കാറ്റും കോളും കായലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

വേമ്പനാട് കായലിൽ അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും കോളിലും അകപ്പെട്ട മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു. മുഹമ്മ ബോട്ട് ജെട്ടിയിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.കായലിൽ മത്സ്യബന്ധനം നടത്തിയിരുന്ന മുഹമ്മ സ്വദേശിയായ കൊച്ചു ചിറ വീട്ടിൽ ഷാജുമോനെയാണ് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ചത്. മത്സ്യബന്ധനത്തിന് എത്തിയ ഷാജുമോൻ ശക്തമായ കാറ്റിൽ കായലിൽ ഉണ്ടായ തിരയിൽ അകപ്പെടുകയായിരുന്നു. ബോട്ട് ജെട്ടിയിലേക്ക് കായലിലെ ഓളത്തിൽപ്പെട്ട എത്തിയ മത്സ്യത്തൊഴിലാളിയെ കയർ ഇട്ടുകൊടുത്ത കരയ്ക്ക് കയറ്റുകയായിരുന്നു. വള്ളം കായലിൽ മുങ്ങി മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മത്സ്യത്തൊഴിലാളിയെ സാഹസികമായ രക്ഷപ്പെടുത്തിയ ജലഗതാഗത വകുപ്പ് ജീവനക്കാരായ സന്ദീപ് , സുധീഷ് (ലാസ്കാർ) ബിന്ദു രാജ്- (ബോട്ട് മാഷ്), ഷൈൻ കുമാർ- (സ്രാങ്ക്), രാജേഷ് കുമാർ (ഡ്രൈവർ) എന്നിവരെ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

മലപ്പുറം പാണ്ടിക്കാട് തമ്ബാനങ്ങാടിയില്‍ ഇഷ്ടിക കമ്ബനിയില്‍ ഇന്‍റർലോക്ക് കട്ടകള്‍ മറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു

മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്.അടുക്കിവെച്ച കട്ടകള്‍ ജീവനക്കാരായ നിലമ്ബൂർ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഇന്‍റർലോക്ക് കട്ടകള്‍ക്കടിയില്‍...

രാജസ്ഥാനിലെ ഇന്ത്യ – പാക് അതിർത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ പിടികൂടിയതായി റിപ്പോർട്ട്

ബിഎസ്‌എഫാണ് പാക് ജവാനെ പിടികൂടിയത്.ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍...

പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് മറച്ചുവെച്ച ജവാനെ സെൻട്രല്‍ റിസർവ് പോലീസ് ഫോഴ്സ് സർവീസില്‍ നിന്ന് പിരിച്ചുവിട്ടു

ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിആർപിഎഫിന്റെ 41-ാം ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍/ജനറല്‍ ഡ്യൂട്ടി മുനീർ അഹമ്മദിന് എതിരെയാണ് നടപടി. ഒരു പാകിസ്താനി പൗരയെ വിവാഹം...

പുതിയ കെപിസിസി പ്രസിഡന്‍റിനെ നിയമിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നു

ഇന്ന് പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍റ് നടത്തിയ ശ്രമം പാര്‍ട്ടിയില്‍ സമവായം ആയില്ലായെന്നാണ് റിപ്പോർട്ട്.തിങ്കളാഴ്ച വീണ്ടും ചര്‍ച്ച തുടരാനാണ് പുതിയ നീക്കം.കെപിസിസി അധ്യക്ഷന്‍ കെ...