അബ്ദലി വെപ്പണ്‍ സിസ്റ്റം’ എന്ന മിസൈലാണ് പരീക്ഷിച്ചത്.450 കിലോമീറ്റർ പ്രഹരശേഷിയുള്ളതാണ് മിസൈല്‍ എന്ന് പാക്കിസ്ഥാൻ വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നതിനിടയിലാണ് പാക്കിസ്ഥാൻ പ്രതികരണം. അതേസമയം മിസൈല്‍ പരീക്ഷിച്ച നടപടി പാക്കിസ്ഥാന്റെ പ്രകോപനമായിട്ടാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.’ സൈനികരുടെ പ്രവർത്തന സന്നദ്ധത ഉറപ്പാക്കുകയും മിസൈലിന്റെ ആധുനിക നൂതന ശേഷിയും സാങ്കേത്തികമായി മറ്റ് വശങ്ങളും പരീക്ഷിക്കുകയെന്ന ലക്യത്തോടെയാണ് വിക്ഷേപണം’, പാക്കിസ്ഥാൻ സർക്കാർ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സേനയുടെ പ്രവർത്തന മികവില്‍ സാങ്കേതിക വൈദഗ്ധ്യത്തിലും പൂർണ ആത്മവിശ്വാസം ഉണ്ടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായും പ്രസ്താവനയില്‍ പറഞ്ഞു.