പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികൻ വീരമൃത്യു വരിച്ചു.ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്‌സ് ഇതുസംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടു.പാക്ക് ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 15 പേർ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്.പാക്ക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് പൂഞ്ചില്‍ നിന്നും 100 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനിലെ പ്രധാന തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ തകർത്ത ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ മുതല്‍ കശ്‌മീരില്‍ അവരുടെ ഭഗത് നിന്ന് ഷെല്ലാക്രമണം തുടരുകയാണ്. സാധാരണക്കാര്‍ക്ക് നേരെയുള്ള പാക്ക് ആക്രമണം തുടരുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ കേന്ദ്രം സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും...

പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ

പാക്കിസ്ഥാനെതിരെ വീണ്ടും തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് രാവിലെയാണ് ഇന്ത്യൻ സായുധ സേന പാക്കിസ്ഥാനിലെ നിരവധി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആക്രമണത്തിനിടെ...

ഓപ്പറേഷൻ സിന്ദൂർ; വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് നല്‍കിയ മറുപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്....

ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെയായിരുന്നു അപകടം. ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരാണ് കൊലപ്പെട്ടത്. ഡെറാഡൂണില്‍ നിന്ന്...