ലാഹോറില്‍ തുടർ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍

പാകിസ്ഥാനിലെ ലാഹോറില്‍ തുടർ സ്ഫോടനങ്ങള്‍ നടന്നതായി പാക് മാധ്യമങ്ങള്‍.വാഗ അതിർത്തിക്ക് വളരെ അടുത്ത് കിടക്കുന്ന ലാഹോർ നഗരത്തില്‍ വാള്‍ട്ടൻ എയ‍ർബേസിനോട് ചേർന്നാണ് മൂന്ന് തവണ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.
കറാച്ചി, ലാഹോർ, സിയാല്‍കോട്ട് വിമാനത്താവളങ്ങളില്‍ വിമാന സർവീസുകള്‍ താത്കാലികമായി അടച്ചു. ലാഹോറിൻ്റെ ആകാശത്ത് വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്.അതിനിടെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) അവകാശപ്പെട്ടു. പാകിസ്ഥാൻ കൂടുതല്‍ സേനയെ ലാഹോറിലെത്തിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

വീണ്ടും കറുത്ത പുകയുയര്‍ന്നു; രണ്ടാം റൗണ്ടിലും മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല

വീണ്ടും കറുത്ത പുക ഉയർന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ആർക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല.മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന...

സിസ്റ്റേയൻ ചാപ്പലില്‍ നിന്ന് കറുത്ത പുകയുയര്‍ന്നു; ആദ്യ റൗണ്ടില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായില്ല

കറുത്ത പുക ഉയർന്നു. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആർക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന...

മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം

ലോകമെങ്ങുമുള്ള മനുഷ്യരെയും പ്രകൃതിയെയും അളവറ്റു സ്‌നേഹിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഹൃദയഭേദകമായ വിടനല്‍കി ലോകം.മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് സംസ്‌കാരച്ചടങ്ങുകള്‍.പൊതുദര്‍ശനത്തിനു ശേഷം...

പൊതുദർശനം അവസാനിച്ചു; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്

പൊതുദർശനം അവസാനിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയില്‍ നടത്തും.ഇന്നലെ രാത്രി എട്ടിന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന...