പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തു. പാകിസ്ഥാന്‍ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.ഇന്ത്യൻ ഡ്രോൺ ആക്രമണത്തിൽ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം തകർത്തു.ഇന്നും PSL മത്സരം നടക്കേണ്ട സ്റ്റേഡിയമാണ് തകർത്തത്. ഇസ്ലാമബാദിൽ ആശങ്ക.സൈറനുകൾ മുഴങ്ങി.പെഷവാർ സാൽമിയും കറാച്ചി കിംഗ്സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് ( പിഎസ്എൽ ) മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം നടന്നത്. ഡ്രോൺ അപകടം ടൂർണമെന്റിലെ കളിക്കാരുടെയും കാണികളുടെയും സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.അപകടത്തിൽ സ്റ്റേഡിയത്തിന് സമീപമുള്ള ഒരു റെസ്റ്റോറന്റ് കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്.