എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) , എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) എന്നീ പരീക്ഷകലുടെ ഫലവും പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും .സംസ്ഥാനത്ത് 2964 കേന്ദ്രങ്ങളിലായി 4,26,697 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം.വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക സൈറ്റുകളില്‍ എസ്എസ്എല്‍സി ഫലം ലഭ്യമാകും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...