കോഴിക്കോട് കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ ചക്ക പറിക്കാനായി കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് പന്നിയുടെ ജഡം ആദ്യം കണ്ടത്.തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു.എന്നാല്‍ ഇവര്‍ എത്തുമ്പോഴേക്കും ജഡം കാണാതായി.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി എല്ലുകളും മറ്റ് ശരീര ഭാഗങ്ങളും കണ്ടത്.ചെന്നായയോ, കടുവയോ മറ്റോ പന്നിയെ കൊന്നു തിന്നതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് മാസം മുന്‍പ് ഇതിനടുത്തുള്ള വിലങ്ങാടിനോട് ചേര്‍ന്ന പാനോത്ത് എന്ന പ്രദേശത്ത് യുവാവ് കടുവയെ കണ്ടിരുന്നു.വനം വകുപ്പ് അധികൃതര്‍ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ പല തവണ കടുവയുടെ ശബ്ദം കേട്ടതായി സൂചിപ്പിച്ചിട്ടുണ്ട്. പന്നിയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...