പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ച് തുർക്കി

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നതിനിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണിൽ സംസാരിച്ചതായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ.പാകിസ്ഥാന്‌ ഐക്യദാർഢ്യം അറിയിച്ചെന്നും തുർക്കി പ്രസിഡന്റ് ഓഫീസ് അറിയിച്ചു.ആണവ ശക്തികളായ അയൽക്കാർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ തിരിച്ചടിക്കുമെന്ന് എർദോ​ഗാൻ പറഞ്ഞതായും റിപ്പോർട്ട് ചെയ്തു.

പ്രതിസന്ധിയിൽ ശാന്തവും സംയമനം പാലിക്കുന്നതുമായ നയങ്ങളെ തുർക്കി പിന്തുണയ്ക്കുന്നുവെന്ന് എർദോഗൻ ഷെരീഫിനോട് പറഞ്ഞതായി ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു ഏപ്രിൽ 22 ന് നടന്ന ആക്രമണത്തിൽ ഇന്ത്യൻ കശ്മീരിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണവുമായി ബന്ധമുണ്ടെന്ന ഇന്ത്യയുടെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചിരുന്നു. സംഘർഷങ്ങൾ രൂക്ഷമാകുന്നത് തടയാൻ തുർക്കി എന്തും ചെയ്യാൻ തയ്യാറാണെന്ന് എർദോഗൻ അറിയിച്ചു.കൂടാതെ തന്റെ നയതന്ത്ര ബന്ധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണങ്ങളെ തുർക്കി നേരത്തെ അപലപിക്കുകയും ഇരുപക്ഷവും സാമാന്യബുദ്ധിയോടെ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...