വിൽപ്പനയ്ക്കായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. അങ്കമാലി പാലിശ്ശേരി ജംഗ്ഷനിൽ എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ഫാരിൻ ബലിയാർ സിംഗാണ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഓപ്പറേഷൻ ക്ലീൻ സ്ലൈറ്റിന്റെ ഭാഗമായി ആയിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന. പിടികൂടുന്ന സമയത്ത് ലഹരിയിൽ ആയിരുന്ന പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ ജോർജ് ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഇയാൾ ആലപ്പുഴ അരൂർ സ്റ്റേഷൻ പരിധിയിലും മുൻപ് കേസിൽ ഉൾപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. പിടികൂടിയ കഞ്ചാവിന് മുപ്പതിനായിരത്തിലധികം രൂപ വില വരും. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പി കെ ബിജു , പ്രവൻ്റീവ്ഓഫീസർ ഗ്രേഡുമാരായ വിപിൻദാസ് KV, രാജേഷ് VB,സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ കെ ആർ,
പ്രദീപ്കുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ ആര്യ കെ. എസ് തുടങ്ങിയവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.