അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു. ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദേശവും നൽകിയിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രകോപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിർദേശം. അതിനിടെ പഞ്ചാബിലെ ഭട്ടൻഡയിൽ വ്യോമക്രമണ മുന്നറിയിപ്പ്. പ്രദേശത്ത് സൈറൺ മുഴങ്ങി. ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം നൽകി സൈന്യം. അതേസമയം രാജസ്ഥാനിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്നും സൈന്യം ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്. കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നുമാണ് നിർദേശം.