പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് നാളെ ചുമതലയേൽക്കും.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം നവംബർ 11ന് ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തിയ സഞ്ജീവ് ഖന്ന, ആറുമാസത്തെ കാലയളവിനിടയിൽ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന നിരവധി സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ് പടിയിറങ്ങുന്നത്. ഭരണഘടനയിൽ ഇന്ത്യയെ ‘മതേതര”സോഷ്യലിസ്റ്റ്’ റിപ്പബ്ലിക്കായി വിശേഷിപ്പിച്ച 1976 ലെ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് ഖന്ന നേരിട്ട ആദ്യത്തെ പ്രധാന കേസ്.