അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തുന്നതിനായി ഇന്ന് കേന്ദ്രമന്ത്രിസഭായോഗം നടക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുളള ആദ്യ കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇന്ന് ചേരുന്നത്. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ഭീകരസംഘടന യായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകള്‍ സഹിതം അടുത്തയാഴ്ച യുഎന്‍ സുരക്ഷാസമിതിയെ സമീപിക്കാനിരിക്കെ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്. പഞ്ചാബിലെ അഞ്ച് അതിര്‍ത്തി ജില്ലകളിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ഉച്ച വരെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. രാജ്യത്തെ അടച്ചിട്ട എല്ലാ വ്യോമപാതകളിലും വിമാനത്താവളങ്ങളിലും നാളെയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകും എന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ അറിയിപ്പ്.