മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനക്കുട്ടം എത്തി. തിങ്കളാഴ്ച്ച രാത്രി കാട്ടാന വീട് തകർത്ത സ്ഥലത്താണ് കാട്ടാനക്കൂട്ടം വീണ്ടും എത്തിയത്.കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാടുകയറ്റി. തിങ്കളാഴ്ച്ച രാത്രി ഇല്ലിത്തോട് വാട്ടർ ടാങ്ക് റോഡിൽ താമസിക്കുന്ന ശശീന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. ആക്രമണത്തിൽ ശശീന്ദ്രൻ്റെ വീടിൻ്റെ ഭിത്തി തകർന്ന് ദേഹത്ത് വീണ് ശശിയുടെ ഭാര്യ വിജിക്ക് പരിക്കേറ്റിരുന്നു.