സോഫിയ ഖുറേഷിയെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. വെറും ഏഴു ദിവസം കൊണ്ട് രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആയ ആളാണ് സോഫിയ. വഡോദരയുടെ മകൾ, ബെലഗാവിയുടെ മരുമകൾ, ഭാരതത്തിന്റെ അഭിമാനമാണ് സോഫിയ എന്ന് സന്തോഷ് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി മന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് പ്രസ്താവന.പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെനന്നായിരുന്നു വിശദീകരണം.അതേസമയം കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.