മുൻപ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന് സിപിഎം നേതാവ് ജി. സുധാകരൻ. ‘തപാൽ വോട്ടു ചെയ്യുമ്പോൾ എൻജിഒ യൂണിയൻകാർ വേറെ ആളുകൾക്കു ചെയ്യരുത്. കുറച്ചുപേർ അങ്ങനെ ചെയ്യുന്നുണ്ട്. കെഎസ്ടിഎ നേതാവ് കെ.വി. ദേവദാസ് ആലപ്പുഴയിൽനിന്ന് പാർലമെന്റിലേക്കു മത്സരിച്ചപ്പോൾ ജില്ലാ കമ്മിറ്റി ഓഫീസിൽ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങൾ തിരുത്തി. ഇനി എന്റെ പേരിൽ കേസെടുത്താലും കുഴപ്പമില്ല’- അദ്ദേഹം പറഞ്ഞു.36 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് സുധാകരൻ്റെ വെളിപ്പെടുത്തൽ. വക്കം പുരുഷോത്തമനോട് ഇരുപത്തിഅയ്യായിരത്തോളം വോട്ടുകൾക്കാണ് ദേവദാസ് അന്ന് പരാജയപ്പെട്ടത്.