ഖത്തറിലെ അല്‍-ഉദൈദ് എയർ ബേസില്‍ യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വീണ്ടും അവകാശപ്പെട്ടത്.”ഞാൻ ചെയ്തു എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഞാൻ തീർച്ചയായും സഹായിച്ചു. അത് കൂടുതല്‍ കൂടുതല്‍ ശത്രുതാപരമായിക്കൊണ്ടിരിക്കുകയായിരുന്നു. ഞാൻ ഇവിടെ നിന്ന് ഇറങ്ങി രണ്ട് ദിവസത്തിന് ശേഷം അത് പരിഹരിച്ചില്ലെന്ന് അറിയാൻ ഇടയാകരുത് എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാല്‍ അത് പരിഹരിച്ചെന്ന് ഞാൻ കരുതുന്നു”- ട്രംപ് പറഞ്ഞു.ശനിയാഴ്ച മുതല്‍ ഇത് ആറാം തവണയാണ് ന്യൂഡല്‍ഹിയും ഇസ്ലാമാബാദും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് ഇടനിലയായി പ്രവർത്തിച്ചുവെന്ന് ട്രംപ് അവകാശവാദമുന്നയിക്കുന്നത്.