തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായതാണെന്നും അത് അംഗീകരിക്കാനോ നിരസിക്കാനോ ഏവർക്കും സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ശശി തരൂർ എം പി

താൻ കോണ്‍ഗ്രസ് പാർട്ടിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗിക വക്താവല്ലെന്നുമാണ് തരൂർ വിശദീകരിച്ചത്. “സമയവും സാഹചര്യവും പരിഗണിച്ചാണ് ഞാൻ പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്, മറ്റ് ആര്‍ക്കും വേണ്ടി സംസാരിച്ചിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ പ്രസ്താവന സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ ഇന്ത്യ.അതുകൊണ്ടുതന്നെ ഏവർക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതികരണങ്ങളും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.“ഞാൻ പങ്കുവച്ചത് എന്റെ കാഴ്ചപ്പാടാണ്. അതിനോട് ആരെങ്കിലും യോജിക്കാം, അല്ലെങ്കില്‍ വിയോജിക്കാം. എന്നെ വിമർശിക്കാം, അതൊന്നും തികച്ചും സ്വാഭാവികമാണ്,” എന്ന് തരൂർ പറഞ്ഞു. പാർട്ടിയോട് ലയിച്ച നിലപാടല്ല താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....