എംഎൽഎയ്ക്ക് വീഴ്ച പറ്റി; അന്വേഷണ റിപ്പോർട്ട് വനം വകുപ്പ് മന്ത്രിക്ക് കൈമാറി

കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ, വീഴ്ച പറ്റിയത് എം എൽ എക്കെന്ന് അന്വേഷണ റിപ്പോർട്ട്.ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയ്യാറാക്കിയ റിപ്പോർട്ട് വനംമന്ത്രിക്ക് കൈമാറി. ആന ഷോക്കേറ്റ് ചരിഞ്ഞ കേസിൻ്റെ അന്വേഷണം എം എൽ എയുടെ നീക്കം മൂലം തടസ്സപ്പെട്ടു. എം എൽ എയും പൊലീസും ചേർന്ന് വനംവകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി.എം എൽ എയുടെത് അപക്വമായ പെരുമാറ്റമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമൽഹാർ ആണ് റിപ്പോർട്ട് സമർപ്പിച്ചത്.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും റിപ്പോർട്ടിലുണ്ട്.

അതേ സമയം, കാട്ടാന ചരിഞ്ഞ സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയ സംഭവത്തിൽ കോന്നി എംഎൽഎയ്ക്ക് എതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. വനം വകുപ്പിലെ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് ഓർഗനൈസേഷൻ എം എൽ എക്ക് എതിരെ സ്പീക്കർ, മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകി.ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എം എൽ എക്കെതിരെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം എൽ എ ക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ പരാതി.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...