എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി ആയതോടെയാണ് പുതിയ നിയമനം. കോഴിക്കോട് നോർത്ത് എംഎൽഎയായിരുന്നു എ പ്രദീപ് കുമാര്‍. അന്താരാഷ്ട്രതലത്തിൽ മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തെ ഉയർത്തിയതിലൂടെ പ്രശസ്തനായ എംഎൽഎയാണ് എ പ്രദീപ് കുമാര്‍.എസ്‌എഫ്‌ഐ-ഡി‌വൈ‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു.പ്രിസം പദ്ധതി വഴി സ്കൂളുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റിയ വ്യക്തിയാണ് എ പ്രദീപ് കുമാര്‍. 

Leave a Reply

spot_img

Related articles

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും; എം വി ഗോവിന്ദൻ

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.എം സ്വരാജിന് വി വി പ്രകാശൻ്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത്...

അമ്പലപ്പുഴ പാൽപായത്തിൻ്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കുന്നു

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നിത്യനിവേദ്യമായ അമ്പലപ്പുഴ പാൽപായത്തിൻ്റെ വിലയും തയാറാക്കുന്ന അളവും വർധിപ്പിക്കുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റേതാണ് തീരുമാനം. ചിങ്ങം ഒന്നു മുതൽ വില ലിറ്ററിന്...

ഗവർണർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്

ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന കേരള സർവകലാശാല സെനറ്റ് യോഗം ഇന്ന്.ഭാരതാംബ ചിത്രവും, ആർഎസ്എസ് സൈദ്ധാന്തികരുടെ ചിത്രവും രാജ്ഭവനിൽ സ്ഥാപിച്ചതിനെതിരെ എസ്എഫ്ഐ പ്രതിഷേധം...

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍.ഷൈജിത്ത്, സനിത് എന്നവരെയാണ് താമരശ്ശേരിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. നടക്കാവ് പൊലിസും...