സണ്ണി ജോസഫ് കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ യോഗം 22ന്

സണ്ണി ജോസഫ് എംഎല്‍എ കെപിസിസി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗം 22ന്. യോഗത്തില്‍ കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.നേരത്തെ യോഗം തിങ്കളാഴ്ച നടത്താനായിരുന്നു ധാരണ. എന്നാല്‍ ഇതില്‍ മാറ്റം വരികയും യോഗം 22ന് രാവിലെ 10ലേക്ക് മാറ്റുകയുമായിരുന്നു. നിലവിലെ കെപിസിസി ഭാരവാഹികളില്‍ മാറ്റം വരുത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നിലനില്‍ക്കവേയാണ് നിലവിലെ ഭാരവാഹികളുടെ യോഗം പുതുതായി ചുമതലയേറ്റ കെപിസിസി നേതൃത്വം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.സണ്ണി ജോസഫ് അധ്യക്ഷ ചുമതലയേറ്റെടുത്തതിന് പിന്നാലെ മറ്റ് സ്ഥാനങ്ങളിലേക്കുള്ള അഴിച്ചുപണിക്കൊരുങ്ങുകയാണ് കെപിസിസി നേതൃത്വമെന്നാണ് റിപ്പോര്‍ട്ട്. പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുകയാകും പുതിയ നേതൃത്വത്തിന്റെ പ്രഥമ ലക്ഷ്യം.

Leave a Reply

spot_img

Related articles

തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു

തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു.യാത്രക്കാർ അത്ഭുകരമായി...

കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി

സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി. അണക്കര ചെല്ലാർകോവില്‍ ചിറയ്ക്കല്‍ റോബിന്‍റെ മകള്‍ പൗളിൻ ആണ്...

മോഷണത്തിന്റെ പേരിൽ വീട്ടുജോലിക്കാരിക്ക് മാനസിക പീഡനം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക്...

കോഴിക്കോട് തീപിടുത്തം; ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടുത്തത്തിൽ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....