കോഴിക്കോട്ടെ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലും നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.പുതിയ ബസ് സ്റ്റാന്റില്‍ തീപിടിത്തമുണ്ടായ ഭാഗത്ത് മാത്രം നിലവില്‍ ഗതാഗത നിയന്ത്രണമുണ്ട്. പൂര്‍ണമായും സ്റ്റാന്‍ഡില്‍ നിന്നുള്ള ബസ് ഗതാഗതത്തിന് നിയന്ത്രണം ഇല്ല. പത്ത് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തീ പൂര്‍ണമായും അണക്കാനായത്. . തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും കൈമാറും.