വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസ്, ശശി തരൂര്‍ അത് മറക്കരുത്, പി.ജെ കുര്യന്‍

വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസ് ആണ്, ശശി തരൂര്‍ അത് മറക്കരുത്, സാമാന്യ മര്യാദ കാട്ടണം: പി.ജെ കുര്യന്‍. പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന് കാട്ടാനുള്ള കേന്ദ്ര പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെതിരെ പി.ജെ കുര്യന്‍ രംഗത്ത്.

എത്ര വലിയ വിശ്വപൗരന്‍ ആണെങ്കിലും എം.പി. ആക്കിയത് കോണ്‍ഗ്രസ് ആണ് ശശി തരൂര്‍ അത് മറക്കരുത്. സാമാന്യ മര്യാദ കാട്ടണമായിരുന്നു. അല്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദി ചെയ്യുന്ന നല്ല കാര്യങ്ങള് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ മോദിയുടെ തെറ്റുകളും തുറന്ന് പറയണം. തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്ര പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടാന്‍ തരൂര്‍ പാര്‍ട്ടിയോട് അനുവാദം ചോദിക്കണമായിരുന്നു , ചോദിക്കാതെ കേന്ദ്രസര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചത് തെറ്റാണ്.സംഘത്തില്‍ ഉള്‍പ്പെടാന്‍ തരൂര്‍ യോഗ്യന്‍ തന്നെയാണ്.*തരൂര്‍ വിവാഗത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി.വിദേശകാര്യ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ പാര്‍ട്ടി ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുംയഅച്ചടക്ക ലംഘനത്തിന് വിശദീകരണം തേടണമെന്നും ആവശ്യം ഉയരുന്നുണ്ട്.

തരൂര്‍ ക്യാമ്പും കടുത്ത അതൃപ്തിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ ക്ഷണം കിട്ടിയ കാര്യം രാഹുല്‍ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും തരൂര്‍ അറിയിച്ചിരുന്നു.പാര്‍ട്ടി പട്ടിക നല്‍കുമെന്നായിരുന്നു ഇരുവരുടെയും നിലപാട്.വിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനെന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ ധരിപ്പിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ലെന്നും തരൂരിനോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു

തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു.ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.സർവീസ് റോഡിൽ വലിയ വിള്ളലുകളുണ്ട്.രണ്ട് കാറുകൾ മണ്ണിടിഞ്ഞ കുഴിയിലേക്ക് പതിച്ചു.യാത്രക്കാർ അത്ഭുകരമായി...

കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി

സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് കൂട്ടുകാർ കളിയാക്കിയ വിഷമത്തില്‍ 14 കാരി ജീവനൊടുക്കി. അണക്കര ചെല്ലാർകോവില്‍ ചിറയ്ക്കല്‍ റോബിന്‍റെ മകള്‍ പൗളിൻ ആണ്...

മോഷണത്തിന്റെ പേരിൽ വീട്ടുജോലിക്കാരിക്ക് മാനസിക പീഡനം: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക്...

കോഴിക്കോട് തീപിടുത്തം; ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടുത്തത്തിൽ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....