സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കുന്നില്ല; പ്രതിഷേധവുമായി വയനാട് ദുരന്തബാധിതർ

സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. പ്രതിഷേധക്കാർ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു.നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി.’ ഞങ്ങൾക്കായി പിരിച്ചെടുത്ത കോടികളെവിടെ സർക്കാറേ… തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.സർക്കാർ പ്രഖ്യാപിച്ച 9,000 രൂപ കൃത്യമായി നൽകണമെന്നാണ് ഇവരുടെ ആവശ്യം.വാടക കൃത്യമായി നൽകിയില്ലെങ്കിൽ തങ്ങളെ ഇപ്പോൾ താമസിക്കുന്നയിടങ്ങളിൽനിന്ന് പുറത്താക്കിയേക്കുമെന്ന് പലരും പ്രതികരിച്ചു. ജീവിക്കാൻ മറ്റുമാർഗങ്ങളില്ലെന്നും ഏറെ ദുരിതത്തിലാണെന്നും ഇവർ പറയുന്നു.

Leave a Reply

spot_img

Related articles

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സർക്കാരിന് വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കി ഹൈക്കോടതി.സർക്കാരിനെതിരെ...