ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി കേസിൽ പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. എസ്.ഐ ക്ക് മാത്രമല്ല മോശമായ പെരുമാറിയ രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് വ്യാജമോഷണപരാതിയിൽ ഇരയായ ബിന്ദു.
ബിന്ദുവിനെ പ്രതിയാക്കിയ ത് പ്രാഥമിക നടപടി പോ ലും പൂർത്തിയാക്കാതെ യെന്നും അനാവശ്യമായി ബിന്ദുവിനെ ദേഹ പരിശോധന നടത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശം.
നീതി ലഭിച്ചുവെന്ന്ബിന്ദു
പേരൂർക്കട സ്റ്റേഷൻ എസ്. ഐ യെ സസ്പെൻഡ് ചെയ്ത നടപ ടിയിൽ സന്തോഷമുണ്ടെന്ന് മാ നസികപീഡനത്തിനിരയായ ദളി ത് യുവതി ബിന്ദു.വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെ ബക്കറ്റിലുണ്ടെന്ന് പറഞ്ഞ രണ്ട് പോലീസുകാർക്കെ തിരേയും നടപടി വേണം.ആ പോലീസുകാർ തന്നെ ആത്മഹത്യയുടെ വക്കിലെത്തിച്ചു.കള്ളപ്പരാതി നൽകിയ ആൾക്കെതിരേയും നടപടി വേണം.നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ബിന്ദു.