അങ്കമാലി മങ്ങാട്ടുകരയിൽ വീട്ടിൽ മോഷണം.വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. അങ്കമാലി നഗരസഭാ രണ്ടാം വാർഡിൽ താമസിക്കുന്ന ഇഞ്ചിപറമ്പൻ ദേവസ്സിക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ വീട്ടിൽ എത്തിയ മോഷ്ടാവ് വെട്ടുകത്തി ഉപയോഗിച്ച് വീടിൻ്റെ പിൻവശത്തെ ഡോർ കുത്തി തുറന്ന് അകത്തുകയറി. തുടർന്ന് ഗ്യഹനാഥൻ കിടന്നുറങ്ങിയ മുറിയിൽ കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയും ഗ്യഹനാഥൻ ഊരിയിട്ടിരുന്ന ഷർട്ടിൻ്റെ പോക്കറ്റിലുള്ള പണവും മോഷ്ടിച്ചു. തുടർന്ന് മറ്റൊരു മുറി തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കള്ളൻ രക്ഷപ്പെടുകയായിരുന്നു. വീട്ടിലെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന വാക്കത്തിയും വെട്ടുകത്തിയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അങ്കമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.