ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടിയില്ല; യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടാത്തതിന്‍റെ പേരിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്.കൊല്ലം കൂട്ടിക്കടയിൽ വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിന്‍റെ പേരിൽ തർക്കം ഉണ്ടാവുകയും കൂട്ട അടിയിൽ കലാശിക്കുകയും ചെയ്തത്.സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.എല്ലാവർക്കും തലയ്ക്കാണ് പരിക്ക്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്.വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷം കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ബിരിയാണി വിളമ്പുന്നതിനിടയിലാണ് ഒരു വിഭാ​ഗം യുവാക്കൾക്ക് സാലഡ് ലഭിക്കാത്തത് ചൂണ്ടികാട്ടി ത‍ർക്കം ആരംഭിച്ചത്.പിന്നാലെയത് സം​ഘ‍ർഷമായി. അടിയുണ്ടാക്കിയവ‍‍ർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...