കോവിഡിൻ്റെ പുതിയ വകഭേദമായ ജെഎൻ-1 ഏഷ്യൻ രാജ്യങ്ങളിൽ പകരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. ഒമിക്രോൺ ഉപവിഭാഗമാണിത്. സിങ്കപ്പൂർ, ഹോങ് കോങ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ കേസുകൾ പെട്ടെന്ന് കൂടിയതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹെൽത്ത് സർവീസസ് ഡയറക്‌ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്‌ധർ, എമർജൻസി റിലീഫ് ഡിവിഷൻ എന്നിവയുടെ അവലോകന യോഗമാണ് ഡൽഹിയിൽ ചേർന്നത്