നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തിൽ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടൻ്റെ ജന്മദിനം ഓരോ മലയാളിക്കും സ്വന്തം ജേഷ്ഠൻ്റെയോ, അനിയൻ്റെയോ ബന്ധുവിൻ്റെയോ ജന്മദിനം കൂടിയാണ്.
തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ആദ്യമായി അഭിനയിച്ചത്. മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങള്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാംഗോപാല്‍ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍.
ദേശീയ പുരസ്‌കാരങ്ങള്‍,സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങള്‍. സിനിമയില്‍ തലമുറകള്‍ മാറിമാറി വരുമ്പോഴും ലാല്‍ തൻറെ യാത്ര തുടരുകയാണ്. അഭിനയ വിസ്മയത്തിന്റെ കടലാണ് മലയാളികളെ സംമ്ബന്ധിച്ച് മോഹന്‍ലാല്‍.ഇനിയും ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന് മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.മലയാളികളുടെ ആഘോഷമായി മോഹൻലാല്‍ ഇന്നും യാത്ര തുടരുകയാണ്.. പ്രേക്ഷകരെ കാഴ്ചയുടെ വിസ്മയ തുമ്പത്ത് എത്തിക്കാൻ..