കുവൈത്തിൽ തട്ടിപ്പിലൂടെ പ്രവാസിക്ക് നഷ്ടമായത് രണ്ടര ലക്ഷത്തിലധികം രൂപ. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് ഇത്രയും തുക നഷ്ടമായത്. സംഭവത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ജഹ്റ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. പണം നഷ്ടപ്പെട്ടതായി കാണിച്ച് ജഹ്റ പോലീസ് സ്റ്റേഷനിൽ പ്രവാസി പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തന്റെ മൊബൈൽ ഫോൺ ബാലൻസ് തീർന്നുപോയെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം ജഹ്റയിലെ ഒരു മൊബൈൽ ഫോൺ കടയിൽ പോയിരുന്നു. അവിടെ അഞ്ച് ദിനാർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ അദ്ദേഹം കടയിലെ ജീവനക്കാരനോട് ആവശ്യപ്പെട്ടു. ഫോൺ റീച്ചാർജ് ചെയ്യാൻ കഴിയാതെ വരികയും കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇയാൾ കടയിലെ ജീവനക്കാരനോട് പിന്നീട് റീച്ചാർജ് ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ട് തിരികെ പോവുകയുമായിരുന്നു.