3 വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ്; പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ, പൊലീസ് അന്വേഷണം

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ മരിച്ച കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയിൽ. എറണാകുളം പുത്തൻകുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിന് നൽകിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്‍റെ വീട് ഉൾപ്പെടുന്ന പുത്തൻ കുരിശിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നൽകിയ വിവരം. ഇതുസംബന്ധിച്ച് പുത്തൻകുരിശ് പൊലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതൽ വിവരങ്ങള്‍ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. ഉടൻ തന്നെ പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.

Leave a Reply

spot_img

Related articles

ജോൺസൺ പുതുപ്പറമ്പിലച്ചന് സ്വീകരണം

യു എ ഇ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ പുതിയ Priest-In-Charge-ആയി ചുമതലയേൽക്കുന്ന ജോൺസൺ പുതുപ്പറമ്പിലച്ചനെ 21 മേയ് (ബുധനാഴ്‌ച) രാത്രിയിൽ...

ഖത്തര്‍ വേദിയാകുന്ന കൗമാര ലോകകപ്പിന്റെയും അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന്

ഖത്തര്‍ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെയും ഫിഫ അറബ് കപ്പിന്റെയും നറുക്കെടുപ്പ് മേയ് 25ന് ദോഹയിൽ നടക്കും. ലുസൈലിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ്...

മിൽമ പാൽ കിട്ടാതാകുമോ? മിൽമ തിരുവനന്തപുരം മേഖലയിൽ സമരം, രാവിലെ ആറിന് ശേഷം പാൽവണ്ടികൾ പുറപ്പെട്ടില്ല

മിൽമ തിരുവനന്തപുരം മേഖലയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം. ഐഎൻടിയുസിയും സിഐടിയും സംയുക്തമായാണ് പണിമുടക്കുന്നത്. സർവീസിൽ നിന്ന് വിരമിച്ച ഡോ. പി...

‘പാകിസ്ഥാനിയെ കല്യാണം കഴിക്കണം’; കോഡ് ഭാഷയിൽ ഐഎസ് ഏജന്‍റുമായി ചാറ്റ്, ബ്ലാക്ക് ഔട്ട് വിവരങ്ങളും ജ്യോതി ചോർത്തി

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതിന് അറസ്റ്റിലായ ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ട്രാവൽ വ്‌ളോഗറും യൂട്യൂബറുമായ ജ്യോതി മൽഹോത്രയുടെ ചാറ്റുകള്‍ പുറത്ത്....