കുട്ടനാട്ടില്‍ അരുംകൊല; സംശയത്തിന്റെ പേരില്‍ ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്

കുട്ടനാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ മതിമോള്‍ ( വിദ്യ- 42) ആണ് കൊല്ലപ്പെട്ടത്. രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. ഭര്‍ത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായത്. രാമങ്കരി ജംക്ഷനില്‍ ഹോട്ടല്‍ നടത്തുകയാണു ദമ്പതികള്‍. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി വീട്ടുമുറ്റത്ത് വെച്ചാണ് വിനോദ് വിദ്യയുടെ വയറ്റില്‍ കത്തി ഉപയോഗിച്ച് കുത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയി വീട്ടിലേക്ക് മടങ്ങി വന്നപ്പോഴായിരുന്നു വിദ്യയെ മുറ്റത്ത് വെച്ച് കുത്തിയത്. കുത്തേറ്റ വിദ്യ വഴിയില്‍ വീണു കിടന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Leave a Reply

spot_img

Related articles

എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ മദ്യപിച്ച്‌ ഡാന്‍സ് ചെയ്തതിനെത്തുടര്‍ന്ന്...

ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ നടന്ന പരിപാടിയില്‍ ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തി രാഷ്ട്രീയ പ്രസംഗം നടത്തിയതില്‍ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.രാഷ്ട്രീയ...

പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍...

ജോൺസൺ പുതുപ്പറമ്പിലച്ചന് സ്വീകരണം

യു എ ഇ മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹത്തിന്റെ പുതിയ Priest-In-Charge-ആയി ചുമതലയേൽക്കുന്ന ജോൺസൺ പുതുപ്പറമ്പിലച്ചനെ 21 മേയ് (ബുധനാഴ്‌ച) രാത്രിയിൽ...